Actress abduction case: Advocate B A Aloor represented Pulsar suni after missing three consecutive hearings.
ഒടുവില്‍ പള്‍സര്‍ സുനിക്ക് വേണ്ടി അഡ്വക്കേറ്റ് ബിഎ ആളൂര്‍ കോടതിയില്‍ വീണ്ടും ഹാജരായി. കഴിഞ്ഞ മൂന്നു തവണയും പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ആളൂര്‍ അങ്കമാലി കോടതിയില്‍ ഹാജരായിരുന്നില്ല. ആളൂര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യാപേക്ഷയിലുള്ള വാദം കേള്‍ക്കല്‍ മൂന്നു തവണയും മാറ്റിവെച്ചിരുന്നു.
അതിനിടെ, കോടതിയില്‍ വാദം തുടരുന്നതിനിടെ ബിഎ ആളൂരിനെ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ലീന റിയാസ് ശാസിക്കുകയും ചെയ്തു. കോടതിക്കെതിരെ ആളൂര്‍ നടത്തിയ പരാമര്‍ശമാണ് മജിസ്‌ട്രേറ്റിനെ പ്രകോപിപ്പിച്ചത്.